ആറ്റിങ്ങലിൽ മൊബൈൽ കടയിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായി

Attingal vartha_20260303_175126_0000

ആറ്റിങ്ങൽ കോളേജ് റോഡിൽ പ്രവർത്തിക്കുന്ന ‘വൺ ഹബ്ബ് മൊബൈൽ’ എന്ന സ്ഥാപനത്തിൽ ഇന്ന് രാവിലെ ഏകദേശം 11 മണിയോടെ തീപിടിത്തം ഉണ്ടായി. വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേന സ്ഥലത്തെത്തി തീയണച്ചു. ആറ്റിങ്ങൽ സ്വദേശി വിഷ്ണുവിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് വൺ ഹബ്ബ് മൊബൈൽ.

ഇടുങ്ങിയ മുറിയിൽ കട്ടിയായ പുക നിറഞ്ഞതിനാൽ ബി.എ. സെറ്റ് ധരിച്ചാണ് സേനാംഗങ്ങൾ അകത്ത് കടന്ന് രക്ഷാപ്രവർത്തനം നടത്തിയത്. സമയോചിതമായ ഇടപെടലിലൂടെ തീ മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് പടരുന്നത് തടയാനായതായി അധികൃതർ അറിയിച്ചു.
ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സാബു, പ്രദീപ്, സജിത്ത്, സാൻ, പ്രശാന്ത് വിജയ്, ശരത് ലാൽ, ജയരാജ് എന്നിവർ ചേർന്നാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!