പെരുമാതുറയിൽ ഭീമൻ കടലാനയുടെ ജഡം തീരത്ത് അടിഞ്ഞു

eiIFWGS85709

കഠിനംകുളം : കഠിനംകുളം പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട പെരുമാതുറ കടൽത്തീരത്ത് ഭീമൻ കടലാനയുടെ ജഡം അടിഞ്ഞു. പുതുക്കുറിച്ചി മുസ്ലിം പള്ളിക്ക് എതിർവശത്തുള്ള തീരത്ത്‌ രാവിലെ പത്തോടെയാണ്‌ ഒഴുക്കിൽപ്പെട്ട കടലാനയെ മത്സ്യത്തൊഴിലാളികൾ കണ്ടത്. ഒരു മണിക്കൂർ കഴിഞ്ഞ് തീരത്തേക്ക്‌ അടിഞ്ഞുകയറി. ആറു മാസം മുമ്പ്‌ വെട്ടുതുറ തീരത്തും  ഭീമൻ കടലാന അടിഞ്ഞുകയറിയിരുന്നു. സംഭവമറിഞ്ഞ് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും കഠിനംകുളം പൊലീസും സ്ഥലത്തെത്തി. തുടർന്ന് ജെസിബി ഉപയോഗിച്ച് കടൽത്തീരത്തു തന്നെ കുഴിച്ചുമൂടി. ആറു മാസം മുൻപ് വെട്ടുതുറ തീരത്തും ഇത്തരത്തിലുള്ള ഭീമൻ കടലാന അടിഞ്ഞിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!