
വാമനപുരം നിയോജകമണ്ഡലത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറ്റക്കടമുക്ക്- കൊച്ചാലുംമൂട് റോഡ്, നന്ദിയോട് ഗവ. യു.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച വർണകൂടാരം, കുറുപുഴ സംസ്കാര വർദ്ധിനി ഗ്രന്ഥശാലയോട് അനുബന്ധിച്ച് നിർമ്മിച്ച പാലവും സൈഡ് വാളുമാണ് എംഎൽഎ ഉദ്ഘാടനം ചെയ്തത്.
2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ വിനിയോഗിച്ച് ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് ചെറ്റക്കടമുക്ക്- കൊച്ചാലുംമൂട് റോഡ് പൂർത്തീകരിച്ചത്. ചടങ്ങിൽ ജില്ലാ-ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ അടക്കം സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. എം.എൽ.എ ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് പാലവും സൈഡ് വാളും പൂർത്തീകരിച്ചത്.


