വാമനപുരം മണ്ഡലത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

Attingal vartha_20260303_183005_0000

വാമനപുരം നിയോജകമണ്ഡലത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറ്റക്കടമുക്ക്- കൊച്ചാലുംമൂട് റോഡ്, നന്ദിയോട് ഗവ. യു.പി. സ്‌കൂളിൽ പുതുതായി നിർമ്മിച്ച വർണകൂടാരം, കുറുപുഴ സംസ്‌കാര വർദ്ധിനി ഗ്രന്ഥശാലയോട് അനുബന്ധിച്ച് നിർമ്മിച്ച പാലവും സൈഡ് വാളുമാണ് എംഎൽഎ ഉദ്ഘാടനം ചെയ്തത്.

2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ വിനിയോഗിച്ച് ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് ചെറ്റക്കടമുക്ക്- കൊച്ചാലുംമൂട് റോഡ് പൂർത്തീകരിച്ചത്. ചടങ്ങിൽ ജില്ലാ-ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ അടക്കം സാമൂഹിക രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. എം.എൽ.എ ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് പാലവും സൈഡ് വാളും പൂർത്തീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!