
സംസ്ഥാന ബഡ്ജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചു നവീകരിച്ച പാങ്ങോട് പഞ്ചായത്തിലെ ചെറ്റക്കടമുക്ക് – കൊച്ചാലുംമൂട് റോഡിന്റെ
ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവ്വഹിച്ചു. പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി പി അദ്ധ്യക്ഷത വഹിച്ചു
1.35 കി.മീറ്റർ നീളവും 5 മീറ്റർ വീതിയിൽ ബി എം & ബി സി നിലവാരത്തിലാണ് പഞ്ചായത്ത് റോഡ് പുനർ നിർമ്മിച്ചിരിക്കുന്നത്.
പാകിസ്ഥാൻ മുക്ക് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് വിഭാഗം അസി. എക്ലി.എഞ്ചിനീയർ ആശ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത കുമാരി,
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമണി,
മെമ്പർമാരായ സുജിത ജോയ്,
അപ്സര അനീഷ്, റജീന എ.എം, ഷിബിന, ഷാജഹാൻ, ബിന്ദു, അംബികാദേവി,ഹേമന്ത് ജി.എസ്, ഗീത ലതിക, വെള്ളയം ദേശം അനിൽ, സ്വപ്ന,ഷീജ, ഷിബിന റാസി,ഹാജിറ ബീവി, സുഭാഷ്, ആർ കെ ജയകുമാർ, യൂസഫ്, നൗഷാദ്, മുരളീധരൻ പിള്ള, സുലൈമാൻ, പഞ്ചായത്ത് സെക്രട്ടറി ബെൻസിലാൽ തുടങ്ങിയവർ പങ്കെടുത്തു.
–
ഡി.കെ മുരളി എം.എൽ എ യുടെ ഓഫീസ്,
വെഞ്ഞാറമൂട്,
01/03/2026


