കടയ്ക്കാവൂരിൽ കാപ്പ നിയമം ലംഘിച്ച പ്രതി പിടിയിൽ 

Attingal vartha_20260304_151758_0000

കടയ്ക്കാവൂർ : കാപ്പാ നിയമം ലംഘിച്ച് വീണ്ടും അടിപിടി നടത്തുകയും പോലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞു വരുകയും ചെയ്ത പ്രതിയെ റൂറൽ ജില്ലാ ഡാൻസഫ് സംഘം പിടികൂടി. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പാലാംകോണം റോസ് ലാൻഡിൽ 32 കാരനായ ജെയിംസ് ആണ് പിടിയിലായത്.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ കാപ്പാ നിയമപ്രകാരം വിലക്ക് ഏർപ്പെടുത്തിയ ശേഷം പോലീസിന് പിടികൊടുക്കാതെ വീണ്ടും അടിപിടി ഉണ്ടാക്കുകയും തുടർന്ന് പോലീസ് അന്വേഷിച്ചു വന്നിരുന്ന പ്രതിയെയാണ് ഇപ്പോൾ പിടികൂടിയത്. ഡാൻസഫ് എസ് ഐ സാഹിൽ, എ എസ് ഐ അനൂപ്, എസ് സി പി ഒ വിനീഷ്, സിപിമാരായ സുജിൽ,ഫാറൂഖ് തുടങ്ങിയവർ ഉൾപ്പെട്ട സംഘം പ്രതിയെ പിടികൂടി കടയ്ക്കാവൂർ പോലീസിന് കൈമാറി

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!