
മുദാക്കൽ പഞ്ചായത്തിലെ ബി ജെ പി യുടെ ഭരണസമിതി അവതരിപ്പിച്ച ബജറ്റ് പൊള്ളയാണന്നും , സംസ്ഥാന സർക്കാരും, മറ്റ് തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന പദ്ധതികൾക്കപ്പുറം മറ്റൊരു പദ്ധതിക്കും വിഹിതം അനുവദിച്ചിട്ടിലെന്നും , പട്ടിക ജാതി യുവജന – സ്ത്രീ വിഭാഗത്തിനാവശ്യമായ തുക നീക്കി വയ്ച്ചിട്ടില്ലെന്നും ,ബജറ്റിലെ വരവ് ചിലവ് കണക്കുകളിലാകെ പൊരുത്തക്കേടുകളാണന്നും ചൂണ്ടിക്കാട്ടി സി പി ഐ എം നേതൃത്വത്തിൽ മുദാക്കൽ പഞ്ചായത്താഫീസിലേക്ക് മാർച്ചും, ബജറ്റ് കീറിയെറിഞ്ഞ് പ്രതിഷേധവും സംഘടിപ്പിച്ചു.
പ്രതിഷേധം മുൻ മുദാക്കൽ പഞ്ചായത്ത് പ്രസിഡൻ്റും , സി പി ഐ എം ഏരിയ കമ്മിറ്റി അംഗവുമായ എസ് ലെനിൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ബി രാജീവ് അധ്യക്ഷനായി.
മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ് സ്വാഗതം വാർഡംഗം ബീന നന്ദിയും പറഞ്ഞു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം ആർ പി നന്ദുരാജ്, പഞ്ചായത്തംഗം എസ് സുഭാഷ് , മുദാക്കൽ ലോക്കൽ കമ്മിറ്റി അംഗം എൻ സോമൻ ,എസ് എഫ് ഐ ഏരിയ പ്രസിഡൻ്റ് ആദിത്യ ശങ്കർ എന്നിവർ സംസാരിച്ചു.


