
വർക്കലയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശി 38 വയസ്സുള്ള വിമൽകുമാർ ആണ് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതിയാണ് വർക്കല റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ ഇയാൾ മുറിയെടുത്തത്. ഇയാൾ മുറിയിൽ നിന്ന് പുറത്തു പോകുന്നതോ വരുന്നതോ കാണാത്തതിനെ തുടർന്ന് ഇന്ന് രാവിലെ ലോഡ്ജ് മാനേജർ മുറി പരിശോധിക്കുമ്പോഴാണ് വിമൽകുമാറിനെ കട്ടിലിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം. വർക്കല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.


