നഗരൂരിൽ പോലീസിന്റെ വാഹനം തടഞ്ഞ് അതിക്രമം, ഒരാൾ കൂടി അറസ്റ്റിൽ

Attingal vartha_20260305_193500_0000

നഗരൂരിൽ പോലീസിന്റെ ഔദ്യോഗിക വാഹനം  തടഞ്ഞുനിർത്തി എസ് ഐയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതി ഡി വൈ എഫ് വൈ പ്രവർത്തകനും സിപിഎം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി അംഗവുമായ കിളിമാനൂർ കീഴ് പേരൂർ നൗഫിയ മൻസിലിൽ ഫൈസൽ(28) ആണ് അറസ്റ്റിലായത്.

നഗരൂർ വെള്ളല്ലൂരിൽ കോൺഗ്രസിൻ്റെ ഫ്ലക്‌സ്‌ ബോർഡുകൾ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഫെബ്രുവരി 27ന് നോട്ടീസ് നൽകാൻ എത്തിയപ്പോഴാണ് നഗരൂർ പോലീസിനു നേരെ ആക്രമണമുണ്ടായത്. വെള്ളല്ലൂർ ജവഹർ ജംഗ്ഷന് സമീപം വച്ച് നഗരൂർ പോലീസ് സബ് ഇൻസ്പെക്ടർ ആയ അൻസാറിനെ ഔദ്യോഗിക വാഹനം തടഞ്ഞ് നിർത്തി അസഭ്യം  വിളിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

നോട്ടീസ് നൽകാൻ എത്തിയ എസ് എച്ച് ഒ യെ വെല്ലുവിളിക്കുകയും സ്ഥലം മറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് സംഘം ചേർന്ന് കാറിൽ എത്തി പോലീസ് വാഹനം തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ ഒമ്പത് പേർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഫൈസലിനെ കൂടാതെ രണ്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.  കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!