
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 2.40 കോടി രൂപ ചെലവഴിച്ച് ബി.എം.& ബിസി നിലവാരത്തിൽ പുനർ നിർമ്മാണം നടത്തിയ വെള്ളല്ലൂർ – വട്ടവിള – വട്ടക്കൈത കാട്ടുചന്ത റോഡിന്റെ ഉദ്ഘാടനം വട്ടവിള ജംഗ്ഷനിൽ ക്രമീകരിച്ച സദസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിച്ചു.
പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.
വട്ടവിള ജംഗ്ഷനിൽ നടന്ന ഉദ്ഘാടനം ഒ എസ്. അംബിക എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ലീന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിത്തു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.സന്തോഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിതിൻ പി.വി, വിജിത വി.റ്റി, റീന കുമാരി , ബ്ലോക്ക് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്.കെ. സുനി, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. അനിൽകുമാർ, പി.ഡബ്ലിയു.ഡി എ.ഇ വിനയൻ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസീന നസീർ നന്ദി രേഖപ്പെടുത്തി.


