
കിളിമാനൂർ : അന്തർദേശീയ വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഫ്രാക്ക് (ഫോറം ഓഫ് റെസിഡന്റ്‌സ് അസോസിയേഷൻസ് കിളിമാനൂർ) ൻ്റെ ആഭിമുഖ്യത്തിൽ ആലത്തുകാവ് ഫ്രണ്ട്സ് റെസിഡന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ വനിതകൾക്കായി നടത്തിയ സൗജന്യ കൂൺകൃഷി പരിശീലന ക്യാമ്പ് കിളിമാനൂർ ഗ്രാമപഞ്ചായത്ത് അംഗം എ.ബി.അഞ്ജന ഉത്ഘാടനം ചെയ്തു.
ഫ്രാക്ക് പ്രസിഡൻ്റ് പ്രേമചന്ദ്രബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന വനിതാദിന സമ്മേളനത്തിൽ ഫ്രണ്ട്സ് വനിതാ വിഭാഗം പ്രസിഡന്റ് ശോഭന.കെ, സെക്രട്ടറി അനുജ, ഖജാൻജി സൗമ്യ.എസ്, ഫ്രാക് ട്രഷറര്‍ ആർ.സുഭാഷ്, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ.എൻ, സെക്രട്ടറി ഹരീഷ് കുമാർ.എസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കൂൺ പരിശീലന പരിപാടിയിൽ മുപ്പതോളം വനിതകൾ പങ്കെടുത്തു.


