നഗരൂരിൽ പൊലീസ് സ്റ്റേഷനും രജിസ്ട്രേഷന്‍ ഓഫീസിനും ബഹുനില മന്ദിരം ഉയരുന്നു

Attingal vartha_20260308_174219_0000

നഗരൂർ : ദീര്‍ഘകാലമായി വാട‌ക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നഗരൂര്‍ പൊലീസ് സ്റ്റേഷനും, നഗരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിനും ഒടുവില്‍ സ്വന്തം കെട്ടിടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു.

ഒ എസ് അംബിക എംഎല്‍എയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി ആണ് സംസ്ഥാന സര്‍ക്കാര്‍ ആറുകോടി രൂപ കെട്ടിടത്തിനായി അനുവദിച്ചത്.

വില്ലേജ് ഓഫീസിന് സമീപം റവന്യൂവകുപ്പ് വിട്ടുനല്കിയ ഭൂമിയിലാണ് കെട്ടിടംപണിയുന്നത്. നിര്‍മ്മാണോദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വ്വഹിച്ചു.ഒ എസ് അംബിക എംഎല്‍എ അധ്യക്ഷയായി.

റൂറല്‍ പൊലീസ് ചീഫ് ജുവനപുഡി മഹേഷ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ ലീന, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ബി ജചന്ദ്രന്‍,പുളിമാത്ത്പഞ്ചായത്ത് പ്രസിഡന്റ് സിബി ആർ അഷറഫ് , കരവാരം പഞ്ചായത്ത് പ്രസിഡന്റ് കവിത ബ്ലോക്ക് പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീര്‍ രാജകുമാരി, നഗരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ബി ചിത്തു, പുളിമാത്ത് പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍, വിവിധരാഷ്ട്രീയ കക്ഷി നേതാക്കളായ ഡി രജിത്, കെ അനില്‍കുമാര്‍, എസ് റീജോ, പഞ്ചായത്ത് സെക്രട്ടറി അനു അലക്സ് തുടങ്ങിയവര്‍ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!