അമീർഹംസ സ്മാരക സർഗ്ഗശ്രേഷ്ഠ പുരസ്കാരം വിജയകൃഷ്ണന്

Attingal vartha_20260308_174738_0000

തിരുവനന്തപുരം : തനിമ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഈ വർഷത്തെ അമീർഹംസ സ്മാരക സർഗ്ഗശ്രേഷ്ഠ പുരസ്കാരത്തിന് വിജയ കൃഷ്ണനെ തെരഞ്ഞെടുത്തു.

ജില്ലയിലെ കലാസാംസ്കാരിക സാമൂഹ്യരംഗങ്ങളിലെ സജീവപ്രവർത്തകനും തനിമ കലാസാഹിത്യ വേദിയുടെ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന അമീർഹംസയുടെ സ്മരണാർത്ഥം കലാ സാഹിത്യ സാമൂഹ്യ രംഗത്തെ വേറിട്ടവ്യക്തികൾക്കാണ് അമീർഹംസ സ്മാരക സർഗ്ഗശ്രേഷ്ഠപുരസ്കാരം നൽകുന്നത്.

ബൗദ്ധികവിഭിന്ന ശേഷിക്കാരായ കുട്ടികളുടെ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് വിജയകൃഷ്ണൻ. സാമൂഹ്യ സാംസ്കാരിക പരിപാടികളിലെ സജീവ സാന്നിധ്യമായ വിജയകൃഷ്ണൻ ശ്രദ്ധ ചാരിറ്റബിൽ സൊസൈറ്റി കോട്ടയ്ക്കകം,സ്നേഹ കുടുംബശ്രീ തുടങ്ങിയ സംരംഭങ്ങൾക്കും നേതൃത്വം നൽകുന്നു.

പുരസ്കാരവിതരണം മാർച്ച് 14 ശനിയാഴ്ച പാളയം സത്യൻ സ്മാരകഹാളിൽ നടക്കുന്ന ചടങ്ങിൽ സിനിമനടനും സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ വിതരണം ചെയ്യുമെന്ന് തനിമ കലാസാഹിത്യവേദി ജില്ലാപ്രസിഡൻറ് അമീർ കണ്ടൽ, പുരസ്കാര സമിതി ചെയർമാൻ അശ്കർ കബീർ എന്നിവർ അറിയിച്ചു. ചടങ്ങ് വി.കെ പ്രശാന്ത് എം എൽ എ ഉദ്ഘാടനം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!