ആശുപത്രി കെട്ടിടങ്ങളുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു

Attingal vartha_20260308_181320_0000

അരുവിക്കര ചെറിയകൊണ്ണി ഗവ. ആയുർവേദ ആശുപത്രിയിലും കാട്ടാക്കട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും പുതുതായി നിർമ്മിക്കുന്ന ബഹുനില മന്ദിരങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജി. സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു. ആശുപത്രി കെട്ടിടം യാഥാർത്ഥ്യമാകുമ്പോൾ മണ്ഡലത്തിലെ ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നും ആധുനിക ചികിത്സാ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പിൻ്റെ പദ്ധതി വിഹിതത്തിൽ നിന്ന് നാല് കോടി രൂപ ചെലവിലാണ് കാട്ടാക്കട സി എച്ച് സിയിൽ കെട്ടിടം നിർമ്മിക്കുന്നത്. സംസ്ഥാന ബജറ്റ് ഫണ്ടിൽ നിന്ന് 1.50 കോടി രൂപ ചെലവിലാണ് ചെറിയകൊണ്ണി ആയുർവേദ ആശുപത്രിയിൽ ബഹുനില മന്ദിരം നിർമിക്കുന്നത്.

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചെറുവക്കോണം സത്യൻ, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷജിത, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമല ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!