നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

Attingal vartha_20260309_092705_0000

നെടുമങ്ങാട്: അമിതവേഗതയിൽ സഞ്ചരിച്ച രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. നെടുമങ്ങാട്–ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ആശുപത്രിക്ക് സമീപം തിങ്കളാഴ്ച രാത്രി ഏകദേശം 10.45ഓടെയാണ് അപകടം സംഭവിച്ചത്.

ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിതവേഗതയിൽ എത്തിയ രണ്ട് ബൈക്കുകൾ തമ്മിൽ നേരിട്ട് കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ രണ്ടു ബൈക്കുകളും പൂർണമായും തകർന്നു. സംഭവത്തിൽ രണ്ടുപേർ സ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് നാട്ടുകാർ പറയുന്നു.

മൂന്നു പേരുടെയും മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മരിച്ച ശ്രീലാൽ കാപ്പാ കേസിലെ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.

അപകടത്തെ തുടർന്ന് റോഡിൽ ഉണ്ടായ രക്തക്കറകൾ നെടുമങ്ങാട് ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. സംഭവത്തിൽ ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!