
കിളിമാനൂർ : സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ കിളിമാനൂർ പൊരുന്തമൺ ആശാരിക്കവല ആര്യ നിവാസിൽ ആര്യ വാമനനെ ഫ്രാക്ക് (ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻസ് കിളിമാനൂർ) ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു.
ഫ്രാക്ക് പ്രസിഡൻ്റ് പ്രേംചന്ദ്രബാബു.എം എസ്, ജന.സെക്രട്ടറി ഹരികൃഷ്ണൻ.എൻ, ട്രഷറർ ആർ.സുഭാഷ്, രക്ഷാധികാരികളായ മോഹൻ വാലഞ്ചേരി, ടി.ചന്ദ്രബാബു, ജി.ചന്ദ്ര ബാബു എന്നിവരെക്കൂടാതെ രാജേന്ദ്രൻ നായർ.എം,എ .ടി.പിള്ള, ചന്ദ്രൻ പിള്ള, മധു, ശശിധരൻ പിള്ള തുടങ്ങിയവരും പങ്കെടുത്തു.



