ആറ്റിങ്ങലിന് അഭിമാനം: ഐഎസ്ഒ നേടിയ സംസ്ഥാനത്തെ ആദ്യ മൂന്ന് നഗരസഭകളിൽ ആറ്റിങ്ങലും ഇടം നേടി

ei4L3XQ94766

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭയ്ക്ക് ഇനി ഐഎസ്ഒ മുദ്രയുടെ അലങ്കരവും. നിരവധി അവാർഡുകൾ വാങ്ങി കൂട്ടിയ ആറ്റിങ്ങൽ നഗരസഭയ്ക്ക് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് സ്റ്റാൻഡേർഡൈസേഷൻ അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്. ഒ പദവി നൽകി. സംസ്ഥാനത്ത് നഗരസഭകളിൽ ഐഎസ്ഒ ലഭിക്കുന്ന മൂന്നാമത്തെ മുനിസിപ്പാലിറ്റി കൂടിയാണ് ആറ്റിങ്ങൽ എന്നതും വളരെ ശ്രദ്ധേയമാവുകയാണ്. ആദ്യം കൊച്ചിക്കും പിന്നെ കൊല്ലം നഗരസഭയ്ക്കുമാണ് ഐഎസ്ഒ കിട്ടിയിട്ടുള്ളത്.

നഗരസഭയിൽ നിന്ന് ലഭിക്കുന്ന ജനസേവനത്തിനും ജീവനക്കാരുടെ മികച്ച പ്രവർത്തനത്തിനും ഈ അംഗീകാരം ഒരു പ്രോത്സാഹനം തന്നെയാണ്. എല്ലാവിധ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷം മുനിസിപ്പാലിറ്റി ഈ അംഗീകാരത്തിന് അർഹമാണെന്ന കണ്ടെത്തലിലാണ് ഐഎസ്ഒ പദവി നൽകുന്നത്. വിശാലമായ രീതിയിൽ പ്രവർത്തിക്കുന്ന നഗരസഭ കാര്യാലയത്തിൽ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതൊക്കെ ജനങ്ങൾക്ക് വളരെ ഉപകാരപ്രഥമായി മാറുകയും ചെയ്യുന്നു. 2008 മുതലുള്ള ഫയലും മറ്റും വളരെ വേഗം ലഭ്യമാക്കുന്ന സംവിധാനം വരെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!