കല്ലമ്പലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ അപകടം, തൊഴിലാളി മരണപ്പെട്ടു 

Attingal vartha_20260311_155558_0000

കല്ലമ്പലം : കല്ലമ്പലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരണപ്പെട്ടു. കല്ലമ്പലം ചേന്നൻകോട് സ്വദേശി രാജീവ്‌ (51) ആണു മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം

കല്ലമ്പലം വർക്കല റോഡിൽ മൃഗാശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. കിണറ്റിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണ് തലയ്ക്കു പരിക്കേറ്റതാണ് മരണത്തിനു ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. രാജീവും മറ്റൊരു തൊഴിലാളിയും ചേർന്നാണ് കിണർ വൃത്തിയാക്കാൻ എത്തിയത്. കിണറ്റിൽ വീണ് കിടന്ന രാജീവിനെ ഫയർ ഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജീവിന് ഭാര്യയും മക്കളുമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!