പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു

Attingal vartha_20260311_225816_0000

പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം സാംസ്കാരിക  വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. അഭിനയകലയിലെ വിസ്മയം എന്നതിലുപരി മഹാനായ മനുഷ്യസ്നേഹി കൂടിയായിരുന്നു പ്രേംനസീർ എന്ന് മന്ത്രി പറഞ്ഞു.

കലയും സംസ്കാരവും ജന ജീവിതത്തിൻ്റെ ഭാഗമാണെന്ന സർക്കാർ നയത്തിന്റെ തീരുമാനമാണ് പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം. സാംസ്‌കാരിക വകുപ്പിൽ നിന്ന് ഒരു കോടി 32 ലക്ഷം രൂപയും വി. ശശി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടി 58 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കിയത്. രണ്ട് കോടി 50 ലക്ഷം രൂപയുടെ രണ്ടാം ഘട്ട നിർമ്മാണപ്രവൃത്തികൾ പുരോഗമിച്ചുവരികയാണ്.

ചിറയിൻകീഴിൽ നടന്ന ഉദ്ഘാടന യോഗത്തിൽ വി ശശി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ റസൂൽ പൂക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!