
കണിയാപുരം : കണിയാപുരത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു. പള്ളിനട സ്വദേശി അഫ്രാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കണിയാപുരം മസ്താൻ മുക്ക് ജംഗ്ഷനിലാണ് അപകടം നടന്നത്.
കണിയാപുരം ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിച്ചു പോയ അഫ്രാൻ സിമൻറ് കയറ്റിപ്പോയ ടോറസ് ലോറിയെ ഓവർടേക്ക് ചെയ്ത് പോകവേ എതിർ ദിശയിൽ വാഹനം വരുന്നത് കണ്ട് ബൈക്ക് വെട്ടിക്കുകയും തുടർന്ന് ലോറിയിൽ തട്ടി ബൈക്ക് മറിഞ്ഞ് അഫ്രാൻ ലോറിക്കടിയിൽപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ലോറിയുടെ ചക്രം കയറി അഫ്രാൻ തൽക്ഷണം മരണപ്പെട്ടു.


