
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വാമനപുരത്ത് ഒരു വയസ്സുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. വാമനപുരം കണിച്ചോട് വാരിയൻകോണത്ത് ചരുവിള പുത്തൻ വീട്ടിൽ അശ്വതി – സുഭാഷ് ദമ്പതികളുടെ മകൾ ഒരു വയസ്സും മൂന്നു മാസവും മാത്രം പ്രായമുള്ള പവിത്രയാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. അശ്വതിയുടെ അമ്മ രമണി തൊഴിലുറപ്പ് കഴിഞ്ഞ് വീട്ടിലെത്തി കുഞ്ഞിനെ എടുത്തപ്പോൾ അനക്കമില്ലാതെ കാണുകയും ഉടൻ തന്നെ അശ്വതിയുടെ അച്ഛൻ വേണുവും സമീപത്ത് താമസിക്കുന്ന അശ്വതിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യ പ്രീതയെയും കൂട്ടി കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ പരിശോധന നടത്തിയ ശേഷം കുഞ്ഞ് മരണപ്പെട്ടതായി അറിയിച്ചു.


