കിളിമാനൂരിൽ ഫ്രാക്ക് ക്യാൻസർ രോഗനിർണയ ക്യാമ്പ് നടത്തി 

Attingal vartha_20260313_215738_0000

കിളിമാനൂർ : ഫ്രാക്ക് (ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻസ് കിളിമാനൂർ) ന്റെയും ഊന്നൻകല്ല് റസിഡൻ്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ നഗരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ക്യാൻസർ രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.

അസോസിയേഷൻ പ്രസിഡന്റ് ജി.എസ്.രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.ജയചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാൻസർ രോഗത്തെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് ഹെൽത്ത് ഇൻസ്പെക്ടർ ചിത്ര.എസ്.ബി. നയിച്ചു.

ഫ്രാക്ക് പ്രസിഡന്റ് പ്രേംചന്ദ്രബാബു.എം.എസ്, ട്രഷറർ ആർ.സുഭാഷ്, വാർഡ് അംഗങ്ങളായ കൂടാരം സുരേഷ്, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എസ്.ജോഷ്, വാർഡ് അംഗങ്ങളായ റീന കുമാരി.ടി, മണിലാൽ.ജി, അസോസിയേഷൻ സെക്രട്ടറി രാജേന്ദ്രൻ നായർ ഫ്രാക്ക് സെക്രട്ടറി ഹരീഷ് കുമാർ.എസ്, കണ്ണൻ രാജ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. വെള്ളല്ലൂർ ഗവ. യു.പി.സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ക്യാൻസർ ബോധവത്കരണ പരിപാടിയും ഉണ്ടായിരുന്നു. നൂറിൽപ്പരം ജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!