
കിളിമാനൂർ: കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോയിൽ നിന്ന് പാലോട് ഡിപ്പോയിലേക്ക് ഉണ്ടായിരുന്ന രാത്രികാല സ്റ്റേ ബസ് സർവീസ് പുനരാരംഭിച്ചു. ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കല്ലറയിൽ വച്ച് ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു.
ചടങ്ങിൽ കിളിമാനൂർ എ.ടി.ഒ അജി, കൺട്രോളിംഗ് ഇൻസ്പെക്ടർ സഞ്ജുകുമാർ, കിരൺകുമാർ, പഞ്ചായത്ത് അംഗം ഡി. വിജയകുമാർ, ആർ. മോഹനൻ, ബേബി, ഷിബുകുമാർ, നജിംഷാ എന്നിവർ പങ്കെടുത്തു.
ബസിന്റെ സമയക്രമം:
രാവിലെ 5.05 – പാലോട് – കല്ലറ – വാമനപുരം
രാവിലെ 6.30 – കാരേറ്റ് – പാലോട് – മെഡിക്കൽ കോളേജ്
വൈകുന്നേരം 6.45 – ലുലുമാൾ
7.45 – വെഞ്ഞാറമൂട്
8.15 – കല്ലറ
രാത്രി 9.00 – പാലോട് (സ്റ്റേ)


