പള്ളിക്കൽ തോളൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

Attingal vartha_20260314_135543_0000

പള്ളിക്കൽ : പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ തോളൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ റൂറൽ ജില്ലാ ഡാൻസഫ് സംഘം പിടികൂടി.നാവായിക്കുളം വൈരമല ദാറുൽ ഹുദയിൽ ആദി ഹുസൈൻ, തോളൂർ കൊടിവിള വീട്ടിൽ അജ്മൽ എന്നിവരാണ് പിടിയിലായത്.

ഡാൻസഫിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം തോളൂർ ഭാഗത്ത്‌ നമ്പർ പ്ലേറ്റ് മാറ്റിയ സ്വിഫ്റ്റ് കാറിൽ എത്തിയ ഇരുവരെയും പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു.

പള്ളിക്കൽ പോലീസും ഡാൻസഫും സംയുക്തമായി നടപടികൾ പൂർത്തിയാക്കി പ്രതികളെ പള്ളിക്കൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി . പള്ളിക്കൽ എസ് എച്ച് ഒ ദീപു, എസ് ഐ നിസാമുദീൻ, ഡാൻസഫ് എസ് ഐ ബിജുകുമാർ, എ എസ് ഐ അനൂപ്, എസ് സി പി ഒ വിനീഷ്, സിപിഒമാരായ സുജിൽ,ഫാറൂഖ്, സുനിൽരാജ്, തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!