
വർക്കല: വർക്കല വെന്നിക്കോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഒറ്റൂർ തെറ്റിക്കുളം സ്വദേശിയായ വിഷ്ണു (27) ആണ് മരണപ്പെട്ടത്.
വെന്നിക്കോട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏകദേശം 12.30ഓടെ വെന്നിക്കോട് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വിഷ്ണുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


