ആറ്റിങ്ങലിൽ മധ്യവയസ്കന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Attingal vartha_20260318_130145_0000

ആറ്റിങ്ങൽ: നഗരത്തിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് മധ്യവയസ്കന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. രൂക്ഷമായ ദുർഗന്ധം പരന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകം അറിഞ്ഞത്.

ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സി.എസ്.ഐ. സ്കൂളിന് പിറകുവശത്തുള്ള റോഡിലെ ‘റീജ മന്ദിരം’ എന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ വീടിന്റെ ഉടമസ്ഥനായ 52കാരനായ ഷാജിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് ഏകദേശം അഞ്ച് ദിവസത്തെ പഴക്കം ഉണ്ടാകുമെന്നാണ് വിവരം.

കഴിഞ്ഞ പത്ത് വർഷത്തിലധികമായി കുടുംബവുമായി വേർപെട്ട് ഡൽഹിയിൽ താമസിച്ചുവരികയായിരുന്നു ഷാജി. ഇടയ്ക്കിടെ നാട്ടിലെത്തുമ്പോൾ സ്വന്തം വീട്ടിലോ സഹോദരിയുടെ വീട്ടിലോ താമസിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തിടെ വീട് വിൽപ്പനയ്ക്ക് വെച്ചിരുന്നതായും വിവരമുണ്ട്.

ഷാജി അവസാനമായി ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ സമയം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആറ്റിങ്ങൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!