
ആറ്റിങ്ങൽ: ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ്റിങ്ങൽ സ്വദേശിനി മരിച്ചു. ആറ്റിങ്ങൽ തോട്ടവാരം ഗിരീഷത്തിൽ ഗിരിലാലിന്റെ ഭാര്യ സിന്ധു (48)വാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ഷാർജയിൽ വെച്ച് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം നാളെ രാവിലെ തൊപ്പിച്ചന്ത പാലാംകോണം പ്രദേശത്തെ സിന്ധുവിന്റെ വസതിയിൽ സംസ്കരിക്കും.


