കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി ‘ആറ്റിങ്ങൽ അയ്യപ്പൻ’ പിടിയിൽ

Attingal vartha_20260320_223240_0000

കൊലപാതകം, മോഷണം, ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ‘ആറ്റിങ്ങൽ അയ്യപ്പൻ’ എന്നറിയപ്പെടുന്ന ബിജു (55) പൊലീസ് പിടിയിലായി. മ്യൂസിയം പൊലീസ് പോത്തൻകോട് നടത്തിയ പരിശോധനയ്ക്കിടെ ഇയാളെ അറസ്റ്റ് ചെയ്തു.

‘ഓപ്പറേഷൻ ഡാർക്ക് ഹണ്ട്’ പദ്ധതിയുടെ ഭാഗമായി മ്യൂസിയം എസ്.എച്ച്.ഒ. ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ചിറയിൻകീഴ് സ്വദേശിയായ ബിജുവിനെതിരെ രണ്ട് കേസുകളിൽ ജാമ്യമില്ലാ വാറണ്ടുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം ഉൾപ്പെടെ മോഷണം, ആക്രമണം തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!