ചെമ്മരുതി സ്വദേശി ഇസ്രയേലിൽ മരിച്ചു

Attingal vartha_20260321_211959_0000

ചെമ്മരുതി: ചെമ്മരുതി സ്വദേശി ഇസ്രയേലിൽ മരിച്ചു. ചെമ്മരുതി ഗുരുമുക്കിൽ എസ്. എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. അതേസമയം സുരേഷിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ടെല്‍ അവീവില്‍ കണ്‍സ്ട്രക്ഷന്‍ ജീവനക്കാരനായിരുന്നു. സുരേഷ് മരിച്ചതായി ഇസ്രയേലിലുള്ള സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്.

മരണപ്പെട്ടത്  എങ്ങനെയെന്നതിൽ കൃത്യമായ വിവര ബന്ധുക്കൾക്ക് ഇല്ല. താമസ സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങൾ വാങ്ങാൻ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കൾക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കൾ പറയുന്നു.

രണ്ടു വർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. രണ്ടു മക്കളുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!