ആറ്റിങ്ങലിൽ കുട്ടികളുടെ സമഗ്ര വികസനത്തിനായി SOUND PLUS SUMMER CAMP- രജിസ്ട്രേഷൻ ആരംഭിച്ചു

Attingal vartha_20260322_124639_0000

ആറ്റിങ്ങൽ: കുട്ടികളുടെ പഠന, സാമൂഹിക, മാനസിക വളർച്ച ലക്ഷ്യമാക്കി SOUND PLUS SPEECH & HEARING CENTRE സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഏപ്രിൽ 1 മുതൽ മേയ് 30 വരെ നടക്കും. ദിവസേന രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ക്യാമ്പ് സമയം. പങ്കെടുക്കുന്നവർക്ക് ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്ക് സന്തോഷകരമായ പഠനാനുഭവം നൽകുന്നതിനൊപ്പം അവരുടെ വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സാമൂഹിക കഴിവുകളുടെ വികസനം, ബ്രെയിൻ ജിം പ്രവർത്തനങ്ങൾ, സംഗീതവും റിത്മിക് സെഷനുകളും, ഗ്രൂപ്പ് പ്ലേ, ബുദ്ധികൗശല വികസന ഗെയിമുകൾ, ആർട്ട് & ക്രാഫ്റ്റ് പ്രവർത്തനങ്ങൾ, ദൈനംദിന ജീവിത നൈപുണ്യ പരിശീലനം, ഔട്ട്ഡോർ ആക്റ്റിവിറ്റികൾ, ലിറ്റിൽ ഷെഫ്സ് ഫുഡ് ഫെസ്റ്റ്, ഗ്രാൻഡ് ഫിനാലെ തുടങ്ങിയവ പരിപാടിയുടെ ഭാഗമാണ്.

വായന, എഴുത്ത്, ഗണിതം എന്നിവയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനവും നൽകും. ലേണിംഗ് ഡിസബിലിറ്റി സ്ക്രീനിംഗ് & അസസ്മെന്റ്, വ്യക്തിഗത പഠന പിന്തുണ, റീഡിംഗ്-റൈറ്റിംഗ്-മാത്ത് സ്കിൽ ട്രെയിനിംഗ്, ഫോണിക്സ്, മൾട്ടി സെൻസറി ലേണിംഗ്, ശ്രദ്ധയും ഓർമ്മയും വികസിപ്പിക്കൽ, സാമൂഹിക-സംസാര കഴിവുകൾക്കായുള്ള ഗ്രൂപ്പ് തെറാപ്പി, ആത്മവിശ്വാസവും ക്ലാസ്‌റൂം റെഡിനസും വർധിപ്പിക്കുന്ന പരിശീലനങ്ങൾ, രക്ഷിതാക്കൾക്ക് ഗൈഡൻസും പ്രോഗ്രസ് ഫീഡ്ബാക്കും എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്പീച്ച് തെറാപ്പി, ഓക്ക്യുപേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ABA തെറാപ്പി, മ്യൂസിക് തെറാപ്പി, ആർട്ട് തെറാപ്പി എന്നിവയും അഡൾട്ട് കൗൺസിലിംഗ്, ഹോം-ബേസ്ഡ് ന്യൂറോ റീഹാബിലിറ്റേഷൻ, ഡെയിലി ലിവിംഗ് ട്രെയിനിംഗ് എന്നീ സപ്പോർട്ട് സേവനങ്ങളും ലഭ്യമാണ്. ഓൺലൈൻ കൺസൾട്ടേഷൻ & അസസ്മെന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

അശ്വതി ജെ (M.Phil Rehabilitation Psychology, M.Sc Applied Psychology, PG Diploma Counselling Psychology) ആര്യ സേനൻ ഡി.ബി (M.Phil Learning Disability, M.Sc Applied Psychology, PG Diploma Counselling Psychology) എന്നിവർ അടങ്ങുന്ന വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് നടക്കുന്നത്. സ്പെഷ്യൽ എഡ്യൂക്കേഷൻ, റിമീഡിയൽ ട്രെയിനിംഗ്, ഐക്യൂ ഇവാലുവേഷൻ, ലേണിംഗ് ഡിസബിലിറ്റി അസസ്മെന്റ് എന്നിവയും കേന്ദ്രത്തിന്റെ പ്രത്യേകതകളാണ്.

രജിസ്ട്രേഷനായി 8714923920 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547023920, 8547033920 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

2009 മുതൽ പ്രവർത്തിച്ചു വരുന്ന സൗണ്ട് പ്ലസ്, കുട്ടികളുടെ കഴിവുകൾ വളർത്തുന്നതിനും സമഗ്ര വികസനത്തിനും ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പ്രമുഖ സ്ഥാപനമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!