“പുസ്തകം തീർത്തൊരു സൗഹൃദസംഗമം”, ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെ കുറിച്ച് സമഗ്രമായി എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഇളമ്പ സ്കൂളിൽ നടന്നു.

Attingal vartha_20260323_100833_0000

ആറ്റിങ്ങൽ : ലോകത്തിൽ തന്നെ ആദ്യമായ് ഒരു അന്താരാഷ്ട്ര പുസ്തകോത്സവത്തിനെ കുറിച്ച് സമഗ്രമായി എഴുതപ്പെട്ട പുസ്തകമാണ്, “അക്ഷരക്കടലിലെ വേലിയേറ്റം”. 260 ൽ അധികം പുസ്തകങ്ങളെ കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്ന ആ പുസ്തകത്തിൽ ഷാർജാ പുസ്തകോത്സവത്തിന്റെ ചരിത്രവും അതിന്റെ രക്ഷാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ്‌ അൽ ഖാസിമിയെ കുറിച്ചും അതിന്റെ സംഘാടകരായ ഷാർജാ ബുക്ക്‌ അതോറിറ്റിയെ കുറിച്ചും ലോകത്തിലെ തന്നെ നിരവധി എഴുത്തുകാരെയും പ്രസാധകരെയും മനുഷ്യസ്നേഹികളെയും ബിസിനസ്സുകാരെയും അക്ഷരസ്നേഹികളെയും ഒക്കെ കുറിച്ച് പ്രതിപാദിക്കുന്ന ആ പുസ്തകം എഴുതിയത് ആറ്റിങ്ങൽ ചെമ്പൂര് സ്വദേശിയായ ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായരാണ്.

ഇളമ്പ ഹൈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ആ എഴുത്തുകാരന്റെ പുസ്തകം ആദ്യമായിട്ടാണ് UAE യ്ക്ക് പുറത്ത് പ്രകാശനം ചെയ്യപ്പെടുന്നത്. പഠിച്ച സ്കൂളിൽ നടന്ന ആ ചടങ്ങ് അധ്യാപകരും സഹപാഠികളും സഹപ്രവർത്തകരും നാട്ടുകാരും ബന്ധുമിത്രാദികളും കൊണ്ടൊരു സൗഹൃദസംഗമവേദിയായി മാറി.

2026 മാർച്ച്‌ 22, ഞായറാഴ്ച ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇളമ്പയിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അധ്യക്ഷത നിർവഹിച്ചു, പ്രശസ്ത നാടക സംവിധായകനും അഭിനേതാവുമായ വക്കം ഷക്കീർ പുസ്തകം ശ്രീ വൈഭവലക്ഷ്മിക്ക് നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു. സുലേഖ, സുഭാഷ്, രാജേന്ദ്രൻ നായർ, സുധീർ, ഷിലു, ബിനു എൽ എസ് , സുമേഷ്, ബിന്ദു കാർത്തികേയൻ, സന്തോഷ്‌, അരുൺ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് എഴുത്തുകാരൻ ശ്രീജിഷ് പുസ്തകത്തിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചുകൊണ്ട് ആ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!