എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പോലീസുകാരന് സസ്പെന്‍ഷന്‍

Attingal vartha_20260326_211832_0000

വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പോലീസുകാരന് സസ്പെന്‍ഷന്‍.പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖന്‍ സതീശനെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കെ മുരളി ജയിക്കുമെന്നായിരുന്നു വൈശാഖന്‍ സതീശന്റെ കമന്റ്.

ഒരു മാധ്യമത്തില്‍ വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിലായിരുന്നു സിപിഒ കമന്റിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും ഉത്തരവില്‍ പറയുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!