വർക്കല പാപനാശം ബീച്ചിൽ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി

Attingal vartha_20260330_152745_0000

വർക്കല: പാപനാശം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് തിരയിൽപ്പെട്ട് കാണാതായി. തമിഴ്നാട് കടലൂർ സ്വദേശിയായ മുഹമ്മദ് അഫ്സൽ (18) ആണ് കാണാതായത്.

ഇന്ന് രാവിലെ ഒൻപത് പേരടങ്ങുന്ന സംഘത്തോടൊപ്പം പാപനാശം ബീച്ചിൽ എത്തിയ അഫ്സൽ, കുറച്ചുസമയം മുമ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇയാളെ കണ്ടെത്താനായില്ല.

സംഭവത്തെ തുടർന്ന് ലൈഫ് ഗാർഡുകളും ടൂറിസം പോലീസും വാട്ടർ സ്പോർട്സ് സംഘവും ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
ഓട്ടോറിക്ഷ തൊഴിലാളിയായ അഫ്സൽ കടലൂർ സ്വദേശിയാണെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!