വർക്കല പാപനാശം ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Attingal vartha_20260330_152745_0000

വർക്കല: പാപനാശം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ തമിഴ്നാട് കടല്ലൂർ സ്വദേശി മുഹമ്മദ് അഫ്സർ (18)ന്റെ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ പാപനാശം മെയിൻ ബീച്ചിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെ തുടർനടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

തമിഴ്നാട്ടിൽ നിന്നുള്ള ഒൻപത് പേരടങ്ങുന്ന സംഘത്തോടൊപ്പം വിനോദസഞ്ചാരമായി വർക്കലയിൽ എത്തിയിരുന്ന മുഹമ്മദ് അഫ്സർ, കഴിഞ്ഞ ദിവസം രാവിലെ കടലിൽ കുളിക്കാനിറങ്ങുന്നതിനിടെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.
സംഭവത്തിൽ വർക്കല പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!