കിളിമാനൂർ ഗവ. എൽ.പി സ്കൂളിൽ ‘കുട്ടിക്കലാശം 2-കെ- 26’ സംഘടിപ്പിച്ചു.

Attingal vartha_20260401_190723_0000

കിളിമാനൂർ: കിളിമാനൂർ ഗവ. എൽ.പി സ്കൂളിലെ വാർഷികാഘോഷം ‘കുട്ടിക്കലാശം 2-കെ- 26’ എന്ന പേരിൽ സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക പി.ലേഖാകുമാരി പതാക ഉയർത്തി. തുടർന്ന് രാജാരവിവർമ സ്മാരക സാംസ്ക്കാരിക നിലയത്തിൽ പി. ലേഖാകുമാരി ഉദ്ഘാടനം ചെയ്തു.

സ്കൂ ൾ പി.ടി.എ പ്രസിഡൻ്റ് എം.എസ് അരുൺ അധ്യക്ഷത വഹിച്ചു. എസ്. നിസ സ്വാഗതം പറഞ്ഞു. തുടർന്ന് ‘മാരിവില്ല്’ – കെ. ജി ഫെസ്റ്റ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. വൈകുന്നേരം നടന്ന യാത്രയയപ്പ് – സമാപന സമ്മേളനം കവി യും സിനിമ-നാടക ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക പിലേഖാകുമാരി സ്വാഗതം പറഞ്ഞു. കിളിമാനൂർ ബി.ആർ.സി മുൻ ബി.പി.സി വി.ആർ സാബു മുഖ്യ പ്രഭാഷ ണം നടത്തി. പി.ടി.എ പ്രസിഡൻ്റ എം എസ് അരുൺ, എം.പി.ടി.എ പ്രസിഡൻ്റ് ജി.അൻ സി, എസ്.എം.സി അംഗം ബി.എസ് റജി എന്നിവർ സംസാരിച്ചു.

29 വർഷത്തെ സർവീസിന് ശേഷം പ്രഥമാധ്യാപികയായി വിരമിച്ച പി. ലേഖാകുമാരിയെ യോഗത്തി ൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.വിവിധ മേഖല നിന്നും ഏർപ്പെടുത്തിയ എൻഡോ വ്മെൻ്റുകളും സ്കൂ ൾ, ഉപജില്ല സ്കൂൾ കലോത്സവം, എൽ.എസ്.എസ്, സ്പോർ ട്സ് എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ട്രോഫികളും സർട്ടിഫി ക്കറ്റുകളും വിതരണം ചെയ്തു. തുടർന്ന് ടാലൻ്റ് – ഷോ കോമഡി പ്രോഗ്രാമും സംഘ ടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!