ആറ്റിങ്ങലില്‍ ഇരുചക്രവാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരണപ്പെട്ടു 

Attingal vartha_20260402_104255_0000

ആറ്റിങ്ങൽ : ആറ്റിങ്ങലില്‍ ഇരുചക്രവാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരണപ്പെട്ടു. ആറ്റിങ്ങൽ പൂവൻപാറ ഐശ്വര്യയിൽ ദേവദാസിന്റെ മകൻ ദിലീപ് കുമാർ (65) ആണ് മരണപ്പെട്ടത്.

പൂവൻപാറ പാലത്തിനു സമീപം ബുധനാഴ്ച്ച വൈകുന്നേരം 6 മണി കഴിഞ്ഞാണ് സംഭവം. സ്വകാര്യ ബസ്സിലെ ജീവനക്കാരനായിരുന്ന ദിലീപ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ദിലീപിനെ വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!