
കിളിമാനൂർ : വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ (വിആർഎ )പ്ലസ്ടു തലം വരെയുള്ള കുട്ടികൾക്കായി വേനൽതുമ്പികൾ എന്ന പേരിൽ അവധിക്കാല ക്യാമ്പ് നടത്തി. കോന്നി എസ്. എ.എസ്.കോളേജ് അസിസ്റ്റൻറ് പ്രഫസർ ഷാജി.എൻ.രാജ് ക്യാമ്പിന് നേതൃത്വം നൽകി.

സ്വയം പ്രതിരോധ പരിശീലന ക്ലാസിന് ചൂട്ടയിൽ കരാട്ടെ സെൻറർ ഇൻസ്ട്രക്ടർ സെൻസായി രാഹുൽ ദിനേശ് നേതൃത്വം നൽകി. വൈകുന്നേരം നടന്ന യുദ്ധവിരുദ്ധ പ്രചരണ ജാഥ അസോസിയേഷൻ പ്രസിഡൻറ് മോഹൻ വാലഞ്ചേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷീജ രാജ്, ട്രഷറർ ഹരികൃഷ്ണൻ. എൻ, വൈസ് പ്രസിഡൻറ് പ്രഫ.എം. എം.ഇല്യാസ്, കൺവീനർ സജിത, സുധാകുമാരൻപിള്ള, ധന്യ, ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.



