വർക്കല ഇടവ ബീച്ചിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി തിരയിൽപ്പെട്ട് മരിച്ചു

Attingal vartha_20260404_203934_0000

വർക്കല: ഇടവ ബീച്ചിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി തിരയിൽപ്പെട്ട് മുങ്ങി മരിച്ചു. ഒഡിഷ സ്വദേശിനിയായ പ്രിയങ്ക (19)യാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടം.

സുഹൃത്തുക്കളായ നാല് പേർക്ക് ഒപ്പമാണ് പ്രിയങ്ക കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ടതിനെ തുടർന്ന് മൂന്ന് പേർ അപകടത്തിൽപ്പെട്ടു. ഇവരിൽ രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.

വിവരം അറിഞ്ഞ് വർക്കല അഗ്നിരക്ഷാസേന സ്ഥലത്തെത്തി പ്രിയങ്കയെ പുറത്തെടുത്ത് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!