
വർക്കല: വർക്കല ഹെലിപാഡ് ക്ലിഫിൽ നിന്ന് തമിഴ്നാട് സ്വദേശിയായ യുവാവ് താഴേക്ക് വീണു. ഏകദേശം 50 അടി താഴ്ചയിലേക്കാണ് ഇയാൾ പതിച്ചത്.
തിരുനെൽവേലി സ്വദേശിയായ ശരവണനാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ മദ്യലഹരിയിൽ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരം.


