വെഞ്ഞാറമൂട് എം.എ.കെ.എ.എം സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ കം സ്കോളർഷിപ്പ് പരീക്ഷ ഏപ്രിൽ 16-ന്, സൗജന്യമായി പഠിക്കാൻ അവസരം

Attingal vartha_20260407_111744_0000

വെഞ്ഞാറമൂട്: വിദ്യാർത്ഥികളുടെ ഉജ്ജ്വല ഭാവിക്കായി അവസരവാതിൽ തുറന്ന് എം.എ.കെ.എ.എം (M.A.K.A.M) ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറി, വെഞ്ഞാറമൂട്.

2026–27 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള അഡ്മിഷൻ കം സ്കോളർഷിപ്പ് പരീക്ഷ ഏപ്രിൽ 16-ന് രാവിലെ 10 മണിക്ക് സ്കൂൾ ക്യാമ്പസിൽ സംഘടിപ്പിക്കുന്നു.

പ്ലസ് വൺ സയൻസ് പ്രവേശനം ലക്ഷ്യമിടുന്ന സംസ്ഥാന-സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയിൽ 90 മാർക്കിന് മുകളിൽ നേടുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്നതാണ് പ്രധാന ആകർഷണം.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് & ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് & കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ് & ബയോളജി എന്നീ സയൻസ് കോമ്പിനേഷനുകൾ ഇവിടെ ലഭ്യമാണ്.

മികവുറ്റ അധ്യാപകർ, ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറികൾ, സ്മാർട്ട് ക്ലാസ് മുറികൾ, എല്ലാ പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ്. 21 വർഷത്തെ അക്കാദമിക് മികവ് കൈവരിച്ച ഈ സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും സമഗ്ര വളർച്ചയും ഉറപ്പുനൽകുന്നു.

വിദ്യാർത്ഥികൾക്ക് സ്കൂൾ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാനോ, ഓൺലൈനായി അപേക്ഷിക്കാനോ സാധിക്കും. അപേക്ഷയ്ക്കായി നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കാം:

https://docs.google.com/forms/d/e/1FAIpQLScttWIpEARFufMIbMSkaF3SBGGLgHfVY5xatqbUPxaOS8z_Ww/viewform?usp=publish-editor⁠�

കൂടുതൽ വിവരങ്ങൾക്ക്: 0472 2873366, 9567463804, 9447461326 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

പരിമിത സീറ്റുകൾ മാത്രമുള്ളതിനാൽ അവസരം നഷ്ടപ്പെടുത്തരുതെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!