
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട ഒരുക്കങ്ങളിലാണ് ജില്ല. ഇന്ന് നിശ്ശബ്ദ പ്രചാരണം പൂർത്തിയാക്കി നാളെ വോട്ടെടുപ്പിനായി ജനങ്ങൾ പോളിംഗ് ബൂത്തിലെത്തും. വോട്ടെടുപ്പിനായി ജില്ലയിൽ 3173 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും പിങ്ക്, യൂത്ത്, ഹരിത, മാതൃകാ പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചു. ഓരോ മണ്ഡലത്തിലും ഒന്ന് വീതം പിങ്ക്, യൂത്ത്, ഹരിത, മാതൃകാ ബൂത്തുകളാണ് ഉള്ളത്. പൂർണ്ണമായും വനിതാ ജീവനക്കാർ നിയന്ത്രിക്കുന്നതാണ് പിങ്ക് ബൂത്തുകൾ. യുവ ഓഫീസർമാരാണ് യൂത്ത് ബൂത്തുകൾ നിയന്ത്രിക്കുക. 14 ഹരിത ബൂത്തുകളും ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഒരു ഭിന്നശേഷി ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. അരുവിക്കര മണ്ഡലത്തിലെ വെള്ളനാട് ഗവ.എൽ.പി.എസ് ആണ് ഭിന്നശേഷി ബൂത്തായി സജ്ജീകരിച്ചിരിക്കുന്നത്.
പിങ്ക് പോളിംഗ് ബൂത്തുകൾ
തിരുവനന്തപുരം-ഗവ.ജി.എച്ച്.എസ്.എസ് മണക്കാട് (പടിഞ്ഞാറ് ഭാഗത്തെ കെട്ടിടം)
നേമം- ശ്രീ ചിത്തിര തിരുനാള്‍ എന്‍ജിനീയറിംഗ് കോളേജ്, പാപ്പനംകോട് (കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗം)
വര്‍ക്കല-ഗവ.എല്‍.പി.എസ് ഹരിഹരപുരം
ആറ്റിങ്ങല്‍- ഐടിഐ ആറ്റിങ്ങല്‍ (പ്രധാന കെട്ടിടം-പടിഞ്ഞാറ് ഭാഗം)
ചിറയിന്‍കീഴ്-ഗവ.ലോവര്‍ പ്രൈമറി സ്‌കൂള്‍, പാട്ടത്തില്‍ (പുതിയ കെട്ടിടത്തിന്റെ വടക്ക് ഭാഗം)
നെടുമങ്ങാട്- എന്‍.ഇ.എസ് ബ്ലോക്ക് ഓഫീസ് നെടുമങ്ങാട് വെസ്റ്റ്
വാമനപുരം- ഗവ.എല്‍.പി.എസ് ചുള്ളിമാനൂര്‍-വടക്ക് ഭാഗം
കഴക്കൂട്ടം- മേരിനിലയം ഇംഗ്ലീഷ് മീഡിയം യു.പി.എസ് പോങ്ങുമൂട്
വട്ടിയൂര്‍ക്കാവ്-കേന്ദ്രീയ വിദ്യാലയ, പട്ടം (പ്രധാന കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗം)
അരുവിക്കര-ഗവ.വി.എച്ച്.എസ്.എസ് വെള്ളനാട് സൗത്ത് ബിള്‍ഡിംഗ് ഈസ്റ്റ്
പാറശ്ശാല-ഗവ.ഗേള്‍സ് എച്ച്.എസ് പാറശ്ശാല (പ്രധാന കെട്ടിടം തെക്ക് ഭാഗം)
കാട്ടാക്കട-സെന്റ് മാത്യൂസ് എല്‍.പി.എസ് കുച്ചപ്പുറം
കോവളം-സെന്റ് മേരീസ് എച്ച്.എസ് കോട്ടപ്പുറം (വടക്ക് കിഴക്ക് ഭാഗം)
നെയ്യാറ്റിന്‍കര-ജെബിഎസ് യുപി സ്‌കൂള്‍ നെയ്യാറ്റിന്‍കര (പടിഞ്ഞാറ് കെട്ടിടം, മധ്യഭാഗം)
യൂത്ത് പോളിംഗ് സ്‌റ്റേഷനുകള്‍
തിരുവനന്തപുരം- വൈ.എം.എ ഹാൾ, ചാക്ക
നേമം- വുമണ്‍ പോളിടെക്‌നിക് (കിഴക്ക് ഭാഗം)
വര്‍ക്കല- ഗവ.എച്ച്.എസ്.എസ് പാളയംകുന്ന് വെസ്റ്റ് ബിള്‍ഡിംഗ് (വടക്ക് ഭാഗം)
ആറ്റിങ്ങല്‍-ഗവ.ഗേള്‍സ് എച്ച്.എസ്.എസ് ആറ്റിങ്ങല്‍ (പ്രധാന കെട്ടിടം , വടക്ക് ഭാഗം)
ചിറയിന്‍കീഴ്- ശ്രീ സേതുപാര്‍വതിഭായ് ഹൈസ്‌ക്കൂള്‍, കടയ്ക്കാവൂര്‍ (മധ്യഭാഗം)
നെടുമങ്ങാട്-എന്‍.ഇ.എസ് ബ്ലോക്ക് ഓഫീസ് നെടുമങ്ങാട് ഈസ്റ്റ്
വാമനപുരം- പി.ഡബ്ലു.ഡി റോഡ് ഓഫീസ് പാലോട്
കഴക്കൂട്ടം-വുമണ്‍ ശാക്തീകരണ്‍ സെന്റര്‍, മലപ്പരിക്കോണം
വട്ടിയൂര്‍ക്കാവ്- ഗവ.ജി.എച്ച്.എസ്.എസ്, പേരൂര്‍ക്കട (പുതിയ കെട്ടിടത്തിന്റെ വടക്ക് ഭാഗം)
അരുവിക്കര-ഗവ.എല്‍.പി.എസ് ചാങ്ങ (തെക്ക് പടിഞ്ഞാറ് ഭാഗം)
പാറശ്ശാല- ഗവ.ഗേള്‍സ് എച്ച്.എസ് ധനുവച്ചപുരം എസ്.എസ്.എ ബിള്‍ഡിംഗ് (വടക്ക് ഭാഗം)
കാട്ടാക്കട- പി.ആര്‍ വില്യം എച്ച്.എസ്.എസ് കാട്ടാക്കട (പ്രധാന കെട്ടിടം മധ്യഭാഗം)
കോവളം-ഗവ.എച്ച്.എസ്.എസ് ബാലരാമപുരം (എച്ച്.എസ്.എസ് ബ്ലോക്ക് ഒന്നാം നില വടക്ക് ഭാഗം)
നെയ്യാറ്റിന്‍കര- ഗവ.പോളിടെക്‌നിക് കോളേജ് ഓഡിറ്റോറിയം പെരുമ്പഴത്തൂര്‍, നെയ്യാറ്റിന്‍കര
ഹരിത ബൂത്തുകള്‍
തിരുവനന്തപുരം-ഗവ.എച്ച്.എസ്.എസ് മണക്കാട്
നേമം-വുമണ്‍സ് പോളിടെക്‌നിക്, നീറമണ്‍കര
പാറശ്ശാല-ആര്‍.സി.എസ് ശ്രീ ചിത്തിര തിരുനാള്‍ സ്‌കൂള്‍, കുന്നത്തുകാല്‍ (വടക്ക് കിഴക്ക് ഭാഗം)
നെയ്യാറ്റിന്‍കര- ജെബിഎസ് നെയ്യാറ്റിന്‍കര ന്യൂ ബില്‍ഡിംഗ് (തെക്ക് ഭാഗം)
കാട്ടാക്കട-ഗവ.എച്ച്.എസ്.എസ് കുളത്തുമ്മല്‍
കോവളം-ഗവ.ഹൈസ്‌ക്കൂള്‍, വെങ്ങാനൂര്‍ (എച്ച്.എസ് ബ്ലോക്ക് പമ്പ പടിഞ്ഞാറ് കെട്ടിടം, വടക്ക് ഭാഗം)
നെടുമങ്ങാട്- വില്ലേജ് ഓഫീസ്, കരിപ്പൂര്
വട്ടിയൂര്‍ക്കാവ്-കേന്ദ്രീയ വിദ്യാലയ, പട്ടം
കഴക്കൂട്ടം-മേരിനിലയം യുപിഎസ് പോങ്ങുംമൂട്
ചിറയിന്‍കീഴ്- കടക്കാവൂർ വൈ.എൽ.എം യുപിഎസ് ഏലാപ്പുറം
വാമനപുരം- എല്‍പിഎസ് അരുവിപ്പുറം (തെക്ക് ഭാഗം)
വര്‍ക്കല- വില്ലേജ് ഓഫീസ്, കടവൂര്‍
ആറ്റിങ്ങല്‍-ഗവ.കോളേജ് ആറ്റിങ്ങല്‍, റൂഫ് ബില്‍ഡിംഗ്, തെക്ക് ഭാഗം
അരുവിക്കര-ജി.വി രാജ സ്‌പോട്‌സ് സ്‌കൂള്‍ മൈലം (കിഴക്ക് ഭാഗം)
മാതൃകാ പോളിംഗ് ബൂത്തുകൾ
തിരുവനന്തപുരം- കോട്ടൺ ഹിൽ എൽ.പി.എസ്
നേമം-ഗവ.പോളിടെക്നിക്ക്, നീറമൺകര
വട്ടിയൂർക്കാവ്- ഗവ.മോഡൽ ജി.എച്ച്.എസ്.എസ് പട്ടം
കഴക്കൂട്ടം- മേരിനിലയം ഇംഗ്ലീഷ് മീഡിയം യു.പി.എസ് പോങ്ങുംമൂട്
കോവളം-ഗവ.ഹൈസ്ക്കൂൾ വെങ്ങാനൂർ
വർക്കല-വില്ലേജ് ഓഫീസ്, കുടവൂർ
പാറശ്ശാല-ആർ.സി.എസ് ശ്രീ ചിത്തിര തിരുനാൾ സ്കൂൾ, കുന്നത്തുകാൽ
നെയ്യാറ്റിൻകര-ജെ.ബി.എസ് നെയ്യാറ്റിൻകര
വാമനപുരം-എൽ.പി.എസ് അരുവിപ്പുറം
നെടുമങ്ങാട്-വില്ലേജ് ഓഫീസ്, കരിപ്പൂര്
അരുവിക്കര-ജി.വി രാജ സ്പോർട്സ് സ്കൂൾ മൈലം
ആറ്റിങ്ങൽ-ആർ.ആർ.വി സെൻട്രൽ സ്കൂൾ
കാട്ടാക്കട-ഗവ.എച്ച്.എസ്.എസ് കുളത്തുമ്മൽ
ചിറയിൻകീഴ്-ശ്രീ സേതു പാർവതി ഭായ് ഹൈസ്ക്കൂൾ, കടയ്ക്കാവൂർ


