ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി 

Attingal vartha_20260411_183222_0000

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. ആറ്റിങ്ങൽ പട്ട്ളയിൽ സ്വകാര്യ ഗ്യാസ് ഏജൻസി ഗോഡൗണിൽ അനധികൃതമായി സൂക്ഷച്ചിരുന്ന ഭാരത്, ഇന്ത്യൻ ഗ്യാസ് ഏജൻസികളുടെ 500 ലധികം സിലിണ്ടറുകളാണ് പിടികൂടിയത്.

അഞ്ച് കിലോ സിലിണ്ടറുകളും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകളും ഉൾപ്പെടെ 540 ഓളം സിലിണ്ടറുകളാണ് പിടികൂടിയത്.

വിനോദ് ഗ്യാസ് ഏജൻസി എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന സൂപ്പർ ഗ്യാസ് എന്ന് പേരുള്ള സിലിണ്ടറുകളാണ് കൂടിയ വിലയ്ക്ക് വിറ്റഴിച്ചിരുന്നതെന്നാണ് റിപ്പോർട്ട്‌.

സിവിൽ സപ്ലൈസ് വകുപ്പ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടികൂടിയത്. പിടികൂടിയവയിൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപ്പറേഷനുകളുടെ സിലിണ്ടറുകളും ഉണ്ട്. പിടിച്ചെടുത്ത സിലിണ്ടറുകൾ വാഹനങ്ങളിലേക്ക് മാറ്റി. ജില്ലാ കളക്ടർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!