വർക്കല സ്വദേശിയെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കാണാതായതായി പരാതി

Attingal vartha_20260411_223241_0000

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കാണാതായതായി പരാതി. വർക്കല ചുമടുതാങ്ങി സാദിയമൻസിലിൽ താമസിക്കുന്ന മുഹമ്മദ് ഇൻസാം (23) നെയാണ് കാണാതായത്.

അബുദാബിയിൽ ജോലി ചെയ്തിരുന്ന ഇൻസാം വിസ റദ്ദാക്കി മാർച്ച് 30ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായാണ് ഇയാളുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കൾക്ക് ലഭിച്ച വിവരം .വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് യുവാവിനെ കാണാതായതെന്നാണ് പരാതി. സംഭവത്തിൽ ബന്ധുക്കൾ വർക്കല പൊലീസ്  സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!