ബാർ കൗൺസിൽ തിരഞ്ഞെടുപ്പ്: ആറ്റിങ്ങൽ കോടതി സെന്ററിൽ എഐഎൽയു കൺവെൻഷൻ സംഘടിപ്പിച്ചു

Attingal vartha_20260413_183305_0000

ഏപ്രിൽ 17നു നടക്കുന്ന ബാർ കൗൺസിൽ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ (AILU) ആറ്റിങ്ങൽ കോടതി സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്ന് മത്സരിക്കുന്ന അഡ്വ. ഗീന കുമാരിക്കും അഡ്വ. പള്ളിച്ചൽ പ്രമോദിനും ഫസ്റ്റ്, സെക്കന്റ് പ്രിഫറൻഷ്യൽ ക്രമത്തിൽ വോട്ടുകൾ നൽകണമെന്ന് യോഗം അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനുള്ള നടപടികളും യോഗത്തിൽ ആസൂത്രണം ചെയ്തു.

ആറ്റിങ്ങൽ കോടതി സെൻട്രൽ മേഖലയിലെ നിരവധി അഭിഭാഷകർ കൺവെൻഷനിൽ പങ്കെടുത്തു. എഐഎൽയു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. അശോകൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
അഡ്വ. കനിരാജ് അധ്യക്ഷത വഹിച്ചു. അഡ്വ. നിസാം കണിയാപുരം സ്വാഗതം നിർവഹിച്ചു.

അഡ്വ. കല്ലമ്പലം ഷാജഹാൻ, അഡ്വ. ലെനിൻ ലാൽ, ആറ്റിങ്ങൽ മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ. സി.ജെ. രാജേഷ്, അഡ്വ. കരേറ്റ് മോഹൻദാസ്, അഡ്വ. ബിന്ദു ഉമർ, അഡ്വ. ജിനി, അഡ്വ. സലിം ഷാ എന്നിവർ ആശംസകൾ അർപ്പിച്ചു.

കൺവെൻഷനിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായുള്ള വിവിധ നിർദ്ദേശങ്ങളും തീരുമാനങ്ങളും കൈക്കൊണ്ടു. അഡ്വ. ദിലീപ് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!