
കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗുണ്ടാ ലിസ്റ്റിലുള്ള ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസി(35)നെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചു.
ഏഴോളം മോഷണം, അടിപിടി, പിടിച്ചുപറി തുടങ്ങിയ കേസുകളിൽ പ്രതിയായ ഫവാസ് കേരളത്തിളും തമിഴ്നാട്ടിലുമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികെ ഇന്നലെ ചാന്നാങ്കര എത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. സന്തോഷിന്റെ നിർദേശപ്രകാരം എസ്. എച്ച്.ഒ സുനുമോൻ, എസ്.ഐ സന്തോഷ്, സി.പി.ഒമാരായ ഹാഷിം, ദീപക് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


