വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ ഇരുപതാം വാർഷികാഘോഷവും ജനപ്രതിനിധികൾക്ക് ആദരവും

Attingal vartha_20260417_175129_0000

വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ ഇരുപതാം വാർഷികാഘോഷവും കുടുംബസംഗമവും ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡൻ്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ഐരുമൂല ക്ഷേത്ര ആഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ വച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ആദരവ് നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജുമോൾ.എസ്, ജില്ലാപഞ്ചായത്തംഗം ദീപാ അനിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ജി.പ്രിൻസ്, ഗ്രാമപ്പഞ്ചായത്തംഗം കെ.ഗിരിജ തുടങ്ങിയവർ പങ്കെടുത്തു. മികച്ച കർഷകരായ സജിത ബാബു ദമ്പതികൾ, സീനിയർ സിറ്റിസൺസായ പ്രഫ.എം.എം.ഇല്യാസ്, മാധവി അമ്മ എന്നിവരെയും ആദരിച്ചു. കൂടാതെ ഐ.എ.എസ്.റാങ്ക് നേടിയ ആര്യ വാമനൻ, കെ.എ.എസ്. റാങ്ക് നേടിയ ദേവനാരായണൻ.എ. എസ് , ദിവ്യ മുരളി, എന്നിവരെയും എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി, ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച അനില കുമാരി.എൽ. നെയും അനുമോദിച്ചു.

ഫ്രാക്ക് പ്രസിഡൻ്റ് പ്രേംചന്ദ്ര സാബു മുഖ്യപ്രഭാഷണവും അസോസിയേഷൻ ട്രഷറർ ഹരികൃഷ്ണൻ.എൻ സ്വാഗതവും ജന.സെക്രട്ടറി ഷിജാരാജ് റിപ്പോർട്ടും രജിതകുമാരി.എസ്. എൽ അനുശോചനവും കൺവീനർ എ.ടി.പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!