
അണ്ടൂർക്കോണം : അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കയറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ അർച്ചനയെ ആക്രമിച്ചതായി ആരോപണം. ആക്രമണത്തിൽ പരിക്കേറ്റ പ്രസിഡന്റിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
പ്രദേശത്തെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് പഞ്ചായത്ത് ഓഫീസിൽ സംഘർഷം നടന്നതെന്നാണ് വിവരം.


