വർക്കലയിൽ ഘോഷയാത്രയ്ക്കിടെ 19 കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

Attingal vartha_20260429_133440_0000

വർക്കലയിൽ ഘോഷയാത്രയ്ക്കിടെ 19 കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. പുല്ലാന്നികോട് അഭയഭവനിൽ കൊച്ചുണ്ണി എന്ന് വിളിക്കുന്ന (25) അഭിജിത്ത്, ശിവഗിരി കനാൽപുറമ്പോക്കിൽ ചരുവിളവീട്ടിൽ സുധി(24) എന്നിവരെയാണ് 19കാരനെ കുത്തിപ്പരിക്കേൽപ്പിച്ചതിൽ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ശിവഗിരി ശാരദാഗിരി റോഡിൽ സോമാമൃതം വീട്ടിൽ 19 വയസുള്ള സോമകൃഷ്ണയാണ് ഇടതു നെഞ്ചിനു താഴെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. ഏപ്രിൽ 24ന് 9 മണിക്ക് വർക്കല ചാവർകോട് ക്ഷേത്രോത്സവത്തോടനു ബന്ധിച്ച് നടന്ന കാവടി ഘോഷയാത്ര യ്ക്കിടയിൽ വച്ച് മൂന്നംഗസംഘം സോമകൃഷ്‌ണയുമായി വാക്കേറ്റത്തിലേർ പ്പെടുകയും, തുടർന്ന് ഒന്നാപ്രതി കയ്യിൽ കരുതിയിരുന്ന ചെറിയ കത്തി സോമകൃഷ്‌ണയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കി.

മൂർച്ചയേറിയ കത്തി സോമകൃഷ്ണയുടെ ആന്തരികാവയവങ്ങളിലും തുളച്ചുകയറി കേടുപാടുകൾ സംഭവിച്ചു. ഉടൻതന്നെ സോമകൃഷ്ണയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കും സർജറിക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടു മാസങ്ങൾക്ക് മുമ്പ് ശിവഗിരി തൊടുവേ ക്ഷേത്രോത്സവത്തിനിടയിൽ സോമകൃഷ്ണയും ഒന്നാം പ്രതിയുമായി വാക്കേറ്റം ഉണ്ടായതിന്റെ വൈരാഗ്യത്തെ തുടർന്നാണ് കഴിഞ്ഞദിവസം കാവടി ഘോഷയാത്രയ്ക്കിടയിൽ ഒന്നാംപ്രതി രണ്ട് സുഹൃത്തുക്കളോടൊപ്പം എത്തി 19 കാരനായ സോമകൃഷ്ണയെ ആക്രമിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

സംഭവത്തിൽ അയിരൂർ പോലീസ് കേസെടുത്ത് ഒളിവിൽ പോയ പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. ഇതിനിടയിൽ രണ്ടു പ്രതികൾ അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!