ഐ.എൻ.ടി.യു.സി പെരുമാതുറ ഹാർബർ യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം ആചരിച്ചു

Attingal vartha_20260501_101421_0000

പെരുമാതുറ : ഐ.എൻ.ടി.യു.സി പെരുമാതുറ ഹാർബർ യൂണിയന്റെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം ആചരിച്ചു.

മേയ് 1 ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി പെരുമാതുറ ഹാർബറിൽ സംഘടിപ്പിച്ച പരിപാടി ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വെട്ടുറോഡ് സലാം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ഷഹിൻഷാ അധ്യക്ഷനായി.

ഹാർബർ യൂണിയൻ തൊഴിലാളികളുടെ തൊഴിലാളി ദിന മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ വാർഡ് മെമ്പർ മഞ്ജു.എസ്.അജയൻ പതാക ഉയർത്തി. ഐ.എൻ.ടി.യു.സി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് മുനീർ തോപ്പിൽ, കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി എസ്.എം.ഷഹീർ, യൂണിയൻ വർക്കിംഗ് ലീഡർ നൗഷാദ്, സഫർ നൂർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!