
പോത്തൻകോട് വെള്ളാണിക്കൽ പാറയ്ക്ക് സമീപമുള്ള റബ്ബർ തോട്ടത്തിൽ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായതായി പരാതി ലഭിച്ച ഷിബിൻ (35), അർച്ചന (32) എന്നിവരാണ് മരിച്ചവർ.
ഒരേ മരത്തിൽ കൈകൾ പരസ്പരം കൂട്ടിപ്പിടിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനിടെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പോത്തൻകോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.


